****ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ് .ഇതിലെ ഉള്ളടക്കം അപൂർണമാണ് ****
സ്ഥാപന ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം

കല്ലായിയെന്ന പേരിലുള്ള, പുരാതനകാലംമുതലുള്ള ഒരു തുറമുഖം പഞ്ചായത്തിലുണ്ട്. അത് മയ്യഴിപ്പുഴയുടെ അഴിമുഖത്താണ്.പണ്ടുകാലത്ത് കല്ലായി ചുങ്കം വരെയും ചെറിയ പത്തേമാരികള്‍ചെന്നടുക്കുമായിരുന്നു. കയറ്റുമതിയും ഇറക്കുമതിയും നടന്നിരുന്നതു കൊണ്ട്അക്കാലത്തവിടെയൊരു കസ്റ്റംസ് ഹൌസും ഉണ്ടായിരുന്നു. 1887-ലെ കണക്ക്അനുസരിച്ച് കൊല്ലത്തില്‍ ശരാശരി 16,966 ടണ്‍ ചരക്കുകള്‍ ഈ തുറമുഖത്ത്കൈകാര്യം ചെയ്തിരുന്നു. ആണ്ടില്‍ ശരാശരി 2,24,732 ഉറുപ്പിക വിലവരുന്നചരക്കുകള്‍ ഇറക്കുമതി ചെയ്യുകയും 82,728 ഉറുപ്പിക വിലവരുന്ന ചരക്കുകള്‍കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു. ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെബ്രാഹ്മണര്‍ ഈ പ്രദേശത്ത് അധിവസിച്ചിരുന്നുവെന്നതിന്റെ തെളിവാണ്, എ.ഡി.955-ലേതാണെന്ന് കരുതപ്പെടുന്ന ഒരു ലിഖിതം ചെമ്പ്ര അമ്പലത്തില്‍നിന്നും കണ്ടെടുത്തിട്ടുള്ളത്. ഈ ലിഖിതം ചെമ്പ്ര ഗ്രാമവും ഏടന്നൂര്‍ സഭയുംചേര്‍ന്നാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ പഞ്ചായത്തില്‍ പെട്ട ഏടന്നൂര്‍ ഒരുബ്രാഹ്മണ ഗ്രാമമായിരുന്നു. മയ്യഴിയില്‍ ഫ്രഞ്ചുകാര്‍ കാലുകുത്തുന്നതിനുമുമ്പുതന്നെ ന്യൂമാഹി പഞ്ചായത്തില്‍ പെട്ട കുറിച്ചിയില്‍ അവര്‍ക്കൊരുപാണ്ട്യാല ഉണ്ടായിരുന്നു. ഈ ഗ്രാമം, തെക്ക് ഫ്രഞ്ചുകാരുടെ അധീനതയിലായിരുന്നമയ്യഴിയുടെയും, ഇംഗ്ളീഷുകാരുടെ അധീനതയിലായിരുന്ന തലശ്ശേരിയുടെയുംഇടയിലായിരുന്നതുകൊണ്ട് ഇതിന്റെ ചരിത്രം, ആ രണ്ടു യൂറോപ്യന്‍ ശക്തികളുടെയുംജയാപജയങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ക്ഷേത്രങ്ങളുടെയുംകാവുകളുടെയും കാര്യത്തില്‍ ഈ പഞ്ചായത്ത് സമ്പന്നമാണ്. അതിപുരാതനമായ ഒരുക്ഷേത്രമാണ് പരിമഠം ശ്രീദുര്‍ഗ്ഗാക്ഷേത്രം. കേരളത്തില്‍ പരശുരാമനാല്‍പ്രതിഷ്ഠ ചെയ്യപ്പെട്ട നൂറ്റിയെട്ടു ക്ഷേത്രങ്ങളില്‍ ഒന്നാണിതെന്നുനാട്ടുകാര്‍ വിശ്വസിക്കുന്നു. ക്ഷേത്രത്തില്‍ കൊല്ലം തോറും മീനമാസംകാര്‍ത്തിക നാള്‍ കൊടിയേറി, പൂരമഹോത്സവം കൊണ്ടാടാറുണ്ട്. ഉത്സവത്തില്‍ധാരാളമാളുകള്‍ പങ്കെടുക്കുന്നു. പള്ളിപ്രം വാണിയര്‍കണ്ടി കൂലം, ഇവിടുത്തെപ്രസിദ്ധ കാവാണ്. വസൂരിമാല തമ്പുരാട്ടി തിറ വളരെ സുന്ദരവും ശ്രദ്ധആകര്‍ഷിക്കുന്നതുമാണ്. ഇവിടുത്തെ ഭൂരിപക്ഷം ജനങ്ങളുംഇസ്ളാംമതവിശ്വാസികളാണ്. പെരിങ്ങാടിയിലാണ് ഈ പഞ്ചായത്തിലെ ആദ്യത്തെമുസ്ളീംപള്ളി സ്ഥാപിക്കപ്പെട്ടത്. ഇപ്പോഴത്തെ പെരിങ്ങാടി ജുമാമസ്ജിദ് സൂഫിവര്യനായിരുന്ന സയ്യിദ് മൌലവി ബ്നുബാ അലവി കല്ലാപള്ളി കുന്നിന്‍ മുകളിലാണ്അന്ത്യവിശ്രമം കൊള്ളുന്നത്. അഴീക്കല്‍ ജുമാ മസ്ജിദ് മറ്റൊരു പ്രധാനപ്പെട്ടമുസ്ളീം പള്ളിയാണ്. എണ്ണത്തില്‍ മുസ്ലീംങ്ങള്‍ക്കു തൊട്ടുപിന്നില്‍ഹിന്ദുക്കളും പിന്നെ ക്രിസ്ത്യന്‍ കുടുംബങ്ങളുമുണ്ട്. കല്ലിലാണ്ടി മുസ്ളീംപള്ളി, മസ്ജിദ് മിനാര്‍, വയലക്കണ്ടി പള്ളി, സിദ്ദിഖ് പള്ളി, പെരിങ്ങാടിജുമാ മസ്ജിദ്, ഉപ്പാലക്കണ്ടി പള്ളി, ഉപ്പലത്ത് പള്ളി, കല്ലാപ്പള്ളി, അങ്ങാടിപ്പള്ളി, മാടോള്‍ പള്ളി, എടോള്‍ പള്ളി, ഏടന്നൂര്‍ ജുമാ മസ്ജിദ്, സലഫീ മസ്ജിദ്, മൊഹിയുദ്ദീന്‍ പള്ളി, അഴീക്കല്‍ ജുമാമസ്ജിദ് മയലക്കരപള്ളിതുടങ്ങിയവയാണ് പഞ്ചായത്തിലെ മുസ്ളീം ആരാധനാലയങ്ങള്‍. ഇവയില്‍ സലഫീമസ്ജിദിലും, പെരിങ്ങാടി സിദ്ദീഖ് പള്ളിയിലും ആരാധനയില്‍ മുസ്ളീംസ്ത്രീകള്‍ക്കും പങ്കെടുക്കാം. വാണിയണ്ടി കോവിലകം, കരിയാട് മഠം ക്ഷേത്രം, മാങ്ങോട്ടുംകാവ്, കാഞ്ഞിരമുള്ളതില്‍ ഭഗവതി ക്ഷേത്രം, പരിമഠം ശ്രീദുര്‍ഗ്ഗാക്ഷേത്രം, വരപ്രത്ത് കാവ് തുടങ്ങിയവയാണ് പ്രധാന ഹൈന്ദവക്ഷേത്രങ്ങള്‍. ഇവയില്‍ പരിമഠം ക്ഷേത്രം അതിപുരാതനമായി കരുതപ്പെടുന്നു.ഇവിടങ്ങളില്‍ സാംസ്കാരിക പരിപാടികളും അനുഷ്ഠാനകലകളും അരങ്ങേറാറുണ്ട്. അഞ്ചുശ്രീനാരായണ മഠങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. കുറുങ്ങോട്ട് നാട് എന്ന പേരിലാണ്ചരിത്രത്തില്‍ ഈ നാട് അറിയപ്പെട്ടിരുന്നത്. ഈ നാടിന്റെ ഭരണാധികാരികള്‍കുറുങ്ങോട്ട് നായര്‍ എന്ന പേരിലും അറിയപ്പെട്ടിരുന്നു.കുറുങ്ങോട്ടുനാടിന്റെ ആസ്ഥാനം കുറിച്ചി ആയിരുന്നു. ധാരാളം കുന്നുകള്‍നിറഞ്ഞിരുന്ന ഒരു പ്രദേശമായിരുന്നതുകൊണ്ടാണ് കുറിച്ചിക്കു അങ്ങനെ ഒരു പേരുവന്നുചേര്‍ന്നത്. കുറിച്ചി എന്ന വാക്കിനു കുന്നിന്‍പ്രദേശം എന്നാണര്‍ത്ഥം.കുറുങ്ങോട്ട് നായര്‍ക്ക് അവിടെ കോവിലകവും ഒരു കോട്ടയുമുണ്ടായിരുന്നു.കുറിച്ചികോട്ട എന്ന പേരിലാണ് ആ കോട്ട അറിയപ്പെട്ടിരുന്നത്. കുറുങ്ങോട്ട്നായരുടെ രാജ്യാതിര്‍ത്തി തെക്കു മയ്യഴിപ്പുഴ മുതല്‍, വടക്ക് മൈലന്‍കുന്നുവരെ നീണ്ടു കിടന്നിരുന്നു. പുഴയുടെ തെക്കുഭാഗം ഫ്രഞ്ച് അധീനപ്രദേശമായിരുന്ന മയ്യഴി ആയിരുന്നു. മാഹെദ് ലബൂര്‍ ദൊനെ എന്ന ഒരുകപ്പിത്താന്‍ ആയിരുന്നു ഫ്രഞ്ചുകാര്‍ക്കുവേണ്ടി മയ്യഴി വടകര വാഴുന്നവരില്‍നിന്നും പിടിച്ചെടുത്തത്. 1694-ല്‍ ഇംഗ്ളീഷുകാര്‍ തലശ്ശേരിയില്‍ ഒരു കോട്ടപണിത്, വ്യാപാര കേന്ദ്രം സ്ഥാപിച്ചു. കുരുമുളക്, ഇഞ്ചി, ഏലം തുടങ്ങിയഉല്‍പന്നങ്ങളുടെ സംഭരണത്തിനുവേണ്ടി പരസ്പരം മല്‍സരിച്ചുകൊണ്ടിരുന്നഇംഗ്ളീഷുകാരും ഫ്രഞ്ചുകാരും കുറിച്ചിയില്‍ വെച്ചു ഏറ്റുമുട്ടുകയുണ്ടായി.യുദ്ധാനന്തരം കുറിച്ചികോട്ട ഇംഗ്ളീഷുകാരുടെ അധീനതയില്‍ വന്നു ചേര്‍ന്നു.ഫ്രഞ്ച് ഭരണാധികാരികള്‍ ടോള്‍ഗേറ്റ് അടച്ചിട്ടുകൊണ്ട്, ഗതാഗതത്തിനു തടസ്സംവരുത്തിയപ്പോള്‍ ഗതാഗതം സുഗമമാക്കുന്നതിനുവേണ്ടി അഴീക്കല്‍ നിന്നുംന്യൂമാഹിയിലൂടെയായിരുന്നു, റെയില്‍ റോഡ് പാലം വരെ റോഡ്നിര്‍മ്മിക്കപ്പെട്ടത്.